സ്മാര്‍ട്‌ഫോണുകളില്ലാത്ത ലോകം നമ്മുക്കിനി സങ്കല്‍പിക്കുക എളുപ്പമല്ല. പക്ഷേ, ഏതുനേരവും ഫോണില്‍ക്കുത്തി കളിക്കുമ്പോള്‍ നിരവധി ശാരീരിക പ്രശ്‌നങ്ങളാകും നമ്മെ കാത്തിരിക്കുക. ചെറുപ്രായത്തില്‍തന്നെ ഉറക്കക്കുറവ് നേരിടേണ്ടി വരുന്നതിന്റെ പ്രധാനകാരണം മൊബൈല്‍ ഫോണടക്കമുള്ളവയുടെ ഉപയോഗമാണെന്ന് പല പഠനങ്ങളും പറയുന്നു. കടുവരവ് ആബാലവൃദ്ധം ജനങ്ങളുടെയും ജീവിതം മാറ്റിമറിച്ചിരിക്കയാണ്. പുതുതല മുറയാണ് മൊബൈല്‍ഉപഭോഗത്തില്‍ മുന്നിലുള്ളത്. അതുകൊണ്ടു തന്നെ കൗമാരക്കാരില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് അമിതമായ മൊബൈല്‍ ശീലം വരുത്തിവയ്ക്കുന്നത്.

ഉറക്കക്കുറവുണ്ടാകുന്നതിനുള്ള പ്രധാനകാരണം രാത്രി വൈകിയും മൊബൈല്‍ഫോണ്‍ ഒഴിവാക്കാനാകാതെ വരുന്നതുകൊണ്ടാണ്. ഉറക്കം കുറയുന്നത് ശാരീരിക ക്ഷീണത്തിലേക്കും മാനസികമായ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും. കുട്ടികളില്‍ വിഷാദരോഗത്തിനും പലവിധ ചാപല്യങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടു തന്നെ കൗമാരക്കാരിലെ സോഷ്യല്‍മീഡിയാ ഉപയോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് അവരെ തള്ളിവിടുകയാണെന്നന്ന് രക്ഷിതാക്കളും മനസിലാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here