മലപ്പുറത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് കുട്ടി മരിച്ചു

0

മലപ്പുറം: വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് കോഴിക്കോട് ആറു വയസുകാരന്‍ മരണമടഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 ദിവസമായി ചികിത്സയിലായിരുന്ന കുട്ടിയാണ് മരണത്തിനു കീഴടങ്ങിയത്.

എ.ആര്‍. നഗറിലെയും വെന്നിയൂരിലെയും ഇവരുടെ വീടുകളും പരിസരവും കേന്ദ്ര ആരോഗ്യ സംഘത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരുകയാണ്. രോഗം പരത്തുന്ന ക്യുലെക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ സാന്നിദ്ധ്യം വെന്നിയൂരില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് കൊതുക വഴി മനുഷ്യരിലെത്തുന്ന രോഗമാണ് വെസ്റ്റ് നൈല്‍.

LEAVE A REPLY

Please enter your comment!
Please enter your name here