50 കോടി ഇന്ത്യക്കാര്‍ക്ക് വര്‍ഷം 5 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ, ആയ്ഷമാന്‍ ഭാരതിനു തുടക്കം

0

റാഞ്ചി: 50 കോടി ഇന്ത്യക്കാരുടെ ആരോഗ്യസുരക്ഷായ്ക്കായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ പദ്ധതി ‘ആയുഷ്മാന്‍ ഭാരതി’നു തുടക്കം. ആയുഷ്മാന്‍ ഭാരത് പദ്ധതി ഭാവിയില്‍ ഇന്ത്യയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന വേളയില്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണിത്. ജനങ്ങള്‍ ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയെ വിവിധ പേരുകള്‍ വിളിച്ചേക്കുമെങ്കിലും തനിക്കിത് സാധാരണക്കാരെ സേവിക്കാനുള്ള അവസരം മാത്രമാണ്. ഇന്ത്യയിലെ ഒരു പൗരനും ആശുപത്രിയില്‍ പേകേണ്ട ആവശ്യം ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഉണ്ടായാല്‍ ആയുഷ്മാന്‍ ഭാരത് സേവനത്തിനായി വീട്ടുപകിട്ടലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി പ്രകാരം വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ അംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ് സര്‍ക്കാര്‍ പദ്ധതി. അതേസമയം കേരളം ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here