മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഭാത സവാരിക്കിറങ്ങിയതും മാലിന്യം നീക്കിയുമൊക്കെ കണ്ടതാണ്. പക്ഷേ അദ്ദേഹത്തിന്റെ കൈയ്യിലിരുന്ന ഒരു ഉപകരണമാണ് ചിലരുടെ കണ്ണിലുടക്കിയത്. സംഭവം എന്താണെന്നു പിടികിട്ടാത്തതിനാല് പലരും പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് സന്ദേശങ്ങളയക്കുകയും ചെയ്തു.
ഒടുവില്‍ അദ്ദേഹം തന്നെ അതിനുമറുപടിയും പറഞ്ഞു. പരമ്പരാഗത ചൈനീസ് അക്യൂപ്രഷര്‍ റോളാണ് കൈയ്യിലുണ്ടായിരുന്നതെന്നും ഇത് താന്‍ ഉപയോഗിച്ചുപോരുന്നതാണെന്നും മോഡി ട്വിറ്റിലൂടെ മറുപടി നല്കി.
നാഡീഉത്തേജനം നല്കുകവഴി രക്തയോട്ടത്തിന് ഊര്‍ജ്ജം പകരാനാകുന്ന ഉപകരണമാണത്. സംഘര്‍ഷം, പിരിമുറുക്കം എന്നിവ ഒഴിവാക്കി ശരീരം ഊര്‍ജ്ജ്വസ്വലമാക്കാന്‍ ഈ ഉപകരണം കൈയില്വച്ചുരുട്ടിയാല് മതിയത്രേ.