ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ടതാണെന്ന് ആരോടും പറയേണ്ടതില്ലല്ലോ. വേനല്‍ക്കാലത്ത് കുപ്പിവെള്ളത്തിന് ചെലവേറുന്ന കാലമാണ്. കണ്ണുംപൂട്ടി കൈയ്യില്‍ക്കിട്ടിയ കുപ്പിവെള്ളം വാങ്ങി ദാഹം തീര്‍ക്കുന്ന നമ്മള്‍ വയറ്റിലെത്തുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിചച് ചിന്തിക്കാറുമില്ല. എന്നാല്‍ കേട്ടോ, മാര്‍ക്കറ്റില്‍ കിട്ടുന്ന പ്ലാസ്റ്റിക് ബോട്ടിലിലടച്ച കുപ്പിവെള്ളത്തിലൂടെ പ്ലാസ്റ്റിക് തരികളും വയറ്റിലെത്തുന്നുണ്ടത്രേ.

മാര്‍ക്കറ്റില്‍ കിട്ടുന്ന മുന്തിയ ബ്രാന്റുകളിലടക്കം ലോകമൊട്ടുക്കും കിട്ടുന്ന കുപ്പിവെള്ളത്തില്‍ 90 ശതമാനത്തിലും പ്ലാസ്റ്റിക് തരികള്‍ കണ്ടെത്തിതായാണ് പഠനറിപ്പോര്‍ട്ട്. ന്യുയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. ഇന്ത്യ, ചൈന, ബ്രസീല്‍, ഇന്ത്യോനേഷ്യ, യു.എസ്.എ. എന്നിവിടങ്ങിളിലെ 11 പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡുകളില്‍ നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് പ്ലാസ്റ്റിക് തരികളെക്കുറിച്ച് പറയുന്നത്.

ചൂടുകാലത്ത് ഗുണനിലവാരമില്ലാത്ത ബോട്ടിലുകളില്‍ നിറഞ്ഞിരിക്കുന്ന വെള്ളത്തില്‍ പ്ലാസ്റ്റിക് തരികള്‍ മാത്രമല്ല വിഷവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. വെള്ളക്കുപ്പിയല്ല വിഷക്കുപ്പികളാണ് പത്തോ ഇരുപതോ മുടക്കി നമ്മള്‍ വാങ്ങുന്നതെന്നര്‍ത്ഥം. യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ സ്റ്റീല്‍ക്കുപ്പികളില്‍ വീട്ടിലെ പച്ചവെള്ളം കരുതുന്നതാകും ഉചിതം.

LEAVE A REPLY

Please enter your comment!
Please enter your name here