ലോകത്ത് കൊറോണ പ്രതിരോധ ഗവേഷണം അടുത്ത തലത്തിലേക്കു കടന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കൊറോണ പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വ്യാഴാഴ്ച മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കും.

ഒരാഴ്ച മുമ്പാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ സൂപ്പര്‍ ഫാസ്റ്റ് വാക്‌സിന്‍ വാഗ്ദാനം ചെയ്തത്. സെപ്റ്റംബറോടെ ഈ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

വാക്‌സിന്റെ പരിശോധനയ്ക്കായി അഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകരെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ ഒരു അഡെനോവൈറസ് വാക്‌സിന്‍ വെക്ടറാണ്. ChAdOx1 വാക്‌സിന്‍ SARS CoV 2 എന്ന കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുമെന്ന് ഗവേഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ സാറ ഗില്‍ബേര്‍ട്ട് പ്രതികരിച്ചു. ഗവേഷണങ്ങള്‍ക്കായി 2.2 ദശലക്ഷം പൗണ്ട് യു.കെ. സര്‍ക്കാര്‍ ഗില്‍ബേര്‍ട്ടിനു നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here