ബഹ്‌റൈനിലും കുവൈറ്റിലും കൊറോണ, ദക്ഷിണ കൊറിയയില്‍ വ്യാപിക്കുന്നു

0
2

മനാമ: ബഹ്‌റൈനിലും കുവൈറ്റിലും കൊറോണ ബാധ സ്ഥിരീകരിച്ചു. കുവൈറ്റില്‍ മൂന്നുപേര്‍ക്കും ബഹ്‌റൈനില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിശട ഇറാനില്‍നിന്നു തിരിച്ചെത്തിയവരാണെന്നു ബഹ്‌റൈന്‍, കുവൈറ്റ് ആരോഗ്യ മന്ത്രാലയങ്ങള്‍ സ്ഥിരീകരിച്ചു.

ഇറാനില്‍ നിരവധി പേര്‍ക്ക് രോഗബാധ ഉണ്ടായിരുന്നു. അതേസമയം, ദക്ഷിണ കൊറിയയില്‍ കൊറോണ ബാധ വ്യാപിക്കുകയാണ്. 763 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചൈനയ്ക്കുശേഷം ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ഇറാനിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here