ഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്കു കൂടി കോവിഡ് 19 അഥവാ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ തായ്‌ലന്‍ഡിലും മലേഷ്യയിലും സന്ദര്‍ശനം നടത്തിയ ഡല്‍ഹി സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 31 ആയി.

രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. പൊതു പരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

കേന്ദ്ര ജീവനക്കാര്‍ക്ക് ഈ മാസം മുഴുവന്‍ പഞ്ചിംഗ് നിര്‍ബന്ധമല്ലാതാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. രോഗം ബാധിച്ചവര്‍ തൊട്ട പ്രതലങ്ങളില്‍ തൊട്ടാല്‍ പോലും രോഗം പകരുമെന്നിരിക്കെ, ഈ മാസം മുഴുവന്‍ വിരല്‍ വച്ചുള്ള ബയോമെട്രിക് സംവിധാനം തല്‍ക്കാലം പിന്‍വലിക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here