ജനീവ: കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടമാണെന്നതില്‍ വ്യക്തത വന്നിട്ടില്ല. ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (WHO)യുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടന തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിലുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു തുടങ്ങിയതോടെ ഒമിക്രോണ്‍ എന്ന് പേരും നല്‍കി.

അതേസമയം, ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ ലോകം വീണ്ടും കോവിഡ് ഭീതിയില്‍ അമരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here