ഉളുക്കിനിട്ട് പണിയാം; ഒരൊറ്റ ഒറ്റമൂലി

0
37

ഒരുതവണ നടു ഉളുക്കിയവര്‍ക്കറിയാം, ഉളുക്കിന്റെ ‘ഉപദ്രവം’ എത്രത്തോളം കടുപ്പമാണെന്ന്. ഓയില്‍മെയിന്റ് ഇട്ടിട്ടും മാറാത്ത ഉളുക്കിന് നാട്ടുവൈദ്യന്‍മാര്‍ പറയുന്ന ഒരു ഒറ്റമൂലിയുണ്ട്.
ചുറ്റുവട്ടത്ത് ഒന്നിറങ്ങണം. പറമ്പൊന്നും ഇല്ലല്ലോയെന്ന വേവലാതിവേണ്ട, നടക്കാനിറങ്ങുമ്പോള്‍ റോഡുവക്കില്‍ ഒന്നു പരതി നോക്കിയാല്‍മതി. കണ്ണിലുടക്കും ‘തൊട്ടാവാടി’ എന്ന ഉളുക്കുണക്കും മരുന്ന്. അല്‍പം തൊട്ടാവാടിയും കുറച്ച് കല്ലുപ്പും സമാസമം ചേര്‍ത്തരക്കണം. വീട്ടില്‍ കഞ്ഞിവയ്ക്കുന്നവരാണല്ലോ, അപ്പൊ അരി കഴുകുന്ന അല്‍പം വെള്ളം എടുക്കാനും ബുദ്ധിമുട്ടില്ല. ആ അരിക്കാടി വെള്ളത്തില്‍ തൊട്ടാവാടിയും കല്ലുപ്പും ചേര്‍ത്ത മിശ്രിതം കലക്കി തിളപ്പിച്ച് ചെറുചൂടോടെ ഉളുക്കിയ ഭാഗത്ത് തേക്കണം. പിന്നെ ഉളുക്കിനെക്കുറിച്ച് ചിന്തയേ വേണ്ട എന്നാണ് നാട്ടുവൈദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here