തിരുവനന്തപുരം: ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന നോറോ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചു. വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴ എന്‍.ഐ.വിയില്‍ പരിശോധിച്ച സാമ്പിളുകളാണ് പോസിറ്റീവായത്. രോഗബാധിതര്‍ രോഗമുക്തരായിട്ടുണ്ട്.

നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധിതരുടെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വേഗത്തില്‍ പകരുന്ന തരത്തിലുള്ളതാണ് ഈ വയറസുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here