ഡല്‍ഹി: ആഭ്യന്തര യാത്രയ്ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അയവു വരുത്തി. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 15 ദിവസം കഴിഞ്ഞ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തര യാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ആഭ്യന്തര വിമാനയാത്രകള്‍ക്ക് പി.പി.ഇ കിറ്റ് ആവശ്യമില്ല.

ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച സാഹചര്യത്തിലാണ് അവ ഏകീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി. അതേസമയം, യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here