ന്യൂഡല്‍ഹി: കരുതല്‍ ഡോസ് വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങും. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. കരുതല്‍ ഡോസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളടങ്ങിയ മാര്‍ഗരേഖ ശനിയാഴ്ച പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരിക്കും കരുതല്‍ ഡോസ് നല്‍കുക. എന്നാല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ നിര്‍ദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here