വിദ്യാര്‍ത്ഥിക്ക് നിപ സ്ഥിരീകരിച്ചു

0

കൊച്ചി: പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ ബാധ സ്ഥിരീകരിച്ചു. പൂന്നൈ വൈറോളജി ഇന്റിറ്റിയുട്ടിന്റെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

നിപ സ്ഥിരീകരിച്ച യുവാവിനെ കൂടാതെ നാലുപേര്‍ കൂടി അതീവ നിരീക്ഷണത്തിലാണ്. ഒരു സഹപാഠി, വിദ്യാര്‍ത്ഥിയുമായി അടുത്തിടപഴകിയ മറ്റൊരാള്‍, സ്വകാര്യ ആശുപത്രിയില്‍ വിദ്യാര്‍ത്ഥിയെ പരിചരിച്ച രണ്ടു നഴ്‌സുമാര്‍ എന്നിവരാണ് അതീവ നിരീക്ഷണത്തിലുള്ളത്. ഒരാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. അതീവ നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കും. നിപ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

ഇവരടക്കം 86 പേരെയാണ് വിവിധ ജില്ലകളില്‍ നിരീക്ഷിക്കുന്നത്. ഇപ്പോള്‍ ശ്രദ്ധയില്‍പ്പെടാത്ത കൂടുതല്‍ ആര്‍ക്കെങ്കിലും പനിയോ മറ്റൊ ഉണ്ടോയെന്നും പരിശോധിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. പ്രതിരോധമരുന്ന് ആവശ്യത്തിനു സ്‌റ്റോക്കുണ്ടെന്നും ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വയറസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്തുവന്നതോടെയാണ് സ്ഥിരീകരിച്ചത്.

K K Shailaja Teacher ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜೂನ್ 3, 2019

എയിംസില്‍ നിന്നടക്കം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടിന്റെ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസുകളെ കണ്ടെത്തിയതിനാലാണ് പൂനയിലും മണിപാലിലും തുടര്‍ പരിശോധനകള്‍ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here