നിപ വൈറസ് വവാലുകളില്‍ നിന്ന്, സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി

0

ഡല്‍ഹി: നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ശേഖരിച്ച വവ്വാലുകളുടെ 38 സാമ്പിളുകളില്‍ 12 എണ്ണത്തില്‍ നിപ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രമന്ത്രി. 2018ല്‍ നിപ വൈറസ് ബാധയുണ്ടായ സമയത്ത് ശേഖരിച്ച പത്തെണ്ണത്തിലും വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ലോക്‌സഭയെ അറിയിച്ചു. കേരളത്തിലെ എറണാകുളം ജില്ലയില്‍ ഒരേയൊരു നിപ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here