ഒരാള്‍ കൂടി മരിച്ചു, അയവില്ലാതെ നിപ്പാ ഭീതി

0

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി റസീന്‍ (25) ആണ് മരിച്ചത്. നിപ്പാ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അതീവ നിരീക്ഷണവിഭാഗത്തിലായിരുന്നു റസീന്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്.

ഇതോടെ വൈറസ് ബാധയില്‍ മരണം 17 ആയി. ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി എട്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിപാ വൈറസ് ബാധയോടനുബന്ധിച്ച് സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ തുടരുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

നിപ്പാ വൈറസ് ബാധിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേനലവധിക്കുശേഷം ഇന്ന് തുറക്കില്ല. കോഴിക്കോട് തലശേരി വിദ്യാഭ്യാസ ജില്ലകളില ജൂണ്‍ അ്ഞ്ചിനും മലപ്പുറം ജില്ലയില്‍ ജൂണ്‍ ആറിനുമാണ് സ്‌കൂള്‍ തുറക്കല്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here