മരുന്ന് എത്തിച്ചു, വിദ്യാര്‍ത്ഥിയുടെ പനി കുറഞ്ഞു

0

കൊച്ചി: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നല്‍കേണ്ട വിദേശ നിര്‍മ്മിത മരുന്ന് കൊച്ചിയിലെത്തിച്ചു. ഓസ്‌ട്രേലിയയി ല്‍ നിര്‍മ്മിച്ച മരുന്നുകളാണ് എത്തിക്കുന്നത്.

നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പനി കുറഞ്ഞിട്ടുണ്ട്.

നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ സുഹൃത്തടക്കം നാല് പേര്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലെ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയക്കും. നിപ ബാധിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 311 പേര്‍ നിരീക്ഷണത്തിലാണ്. ഇവരോട് വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കുക മാത്രമാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കി.

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ആറംഗ കേന്ദ്ര സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here