തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. പൊതുപരിപാടികള്‍ രണ്ടു മണിക്കൂറിലോ 200 പേരിലോ കൂടാന്‍ പാടില്ല. ഹോട്ടലുകളും കടകളും രാത്രി ഒമ്പതിന് പ്രവര്‍ത്തനം അവസാനിപ്പിക്കണം.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അടച്ചിട്ട മുറികളില്‍ 100 പേര്‍ക്കു മാത്രമായിരിക്കും പങ്കെടുക്കാന്‍ അനുമതി. ഹോട്ടലുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിക്കാം. മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ നിരോധിച്ചു. പൊതു പരിപാടികളില്‍ സദ്യയ്ക്കു പകരം പായ്ക്കറ്റ് ഫുഡ് നല്‍കാനും നിര്‍ദേശമുണ്ട്.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. വാര്‍ഡുതല നിരീക്ഷണവും ക്വാറന്റീനും കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here