വുഹാന്‍: ചൈനയില്‍ ന്യുമോണിയയുണ്ടാക്കിയ കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച 220 പേരില്‍ നാലാമന്‍ തിങ്കളാഴ്ച മരിച്ചു. മരണസംഖ്യ എത്രകണ്ട് ഉയരുമെന്ന ആശങ്കയിലാണ് ലോകം. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസിന്റെ പുതിയ രൂപം ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകും.

വുഹാനിലെ മത്സ്യ മൃഗ മാര്‍ക്കറ്റിലെ ജോലിക്കാരനിലാണ് ആദ്യം വൈറസ് ബാധ കണ്ടെത്തിയത്. പിന്നീട് രോഗബാധിതരായവരില്‍ പലരും ഈ മാര്‍ക്കറ്റില്‍ എത്തിയിരുന്നു. വുഹാനില്‍ ഡിസംബറില്‍ കണ്ടെത്തിയ വൈറസ് മൃഗങ്ങളില്‍ നിന്്‌നു മനുഷ്യരിലേക്കു പടരുന്നതാണെന്നാണ് ആദ്യഘട്ടത്തില്‍ വിലയിരുത്തിയിരുന്നത്. വുഹാദു പുറമേ ബെയ്ജിംഗിലും ഷാങ്ഹായിലും പെന്‍ഷെനിും വൈറസ് ബാധ സ്ഥിരീകരിച്ചു. അതിനിടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മാത്രവുമല്ല, കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്തിട്ടുണ്ട്.

വൈറസ് ബാധ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് ചൈന. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു. പുതുവല്‍സരാഘോഷത്തിനടക്കം നിരവധി പേര്‍ വിദേശയാത്ര നടത്തിയത് വൈറസ് അതിവേഗം പരക്കാന്‍ കാരണമാകുമോയെന്ന ആശങ്കയിലാണ് വിദഗ്ധര്‍. നിലവില്‍ വൈറസ് ബാധിച്ചവരില്‍ നിന്ന് എത്രപേര്‍ക്കു പകരാനുള്ള സാധ്യതയുണ്ടെന്ന നിഗമനങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് വിദഗ്ധര്‍.

രോഗം ബാധിച്ച് ഒരു ഇന്ത്യക്കാരി ചികിത്സയിലായിരുന്നുവെന്നത് ഇന്ത്യയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തായ്‌ലന്‍ഡിലും ദക്ഷിണ കൊറിയയിലും ജപ്പാനിലും ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here