ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം 2.2 ല്‍ നിന്നു (ടോട്ടല്‍ ഫെര്‍ട്ടാലിറ്റി റേറ്റ്) രണ്ടായി കുറഞ്ഞു. രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടേതിനു മുന്നിലെത്തിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019-2021 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വ്വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വ്വേയുടെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്.

പ്രത്യുല്‍പാദന നിരക്ക് ഏറ്റവും കുറവ് ഛണ്ഡിഗഢിലാണ്, 1.4 ശതമാനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനളിലെല്ലാം പ്രത്യുല്‍പ്പാദന നിരക്ക് 2.1 ശതമാനത്തിനു മുകളലാണ്. മൂന്നിലെത്തി നില്‍ക്കുന്ന ബിഹാറിലാണ് ഏറ്റവും മുന്നില്‍. സര്‍വേ പ്രകാരം, 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ സ്ത്രീ – പുരുഷ അനുപാതം. 2005-06 വര്‍ഷത്തില്‍ അനുപാതം, 1000:1000 ആയിരുന്നു. എന്നാല്‍, 2015-16ല്‍ ഇതു 991:1000 എന്ന നിലയിലേക്കു മാറി. അവിടെ നിന്നാണ് ആയിരം പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകളെന്ന നിലയിലേക്ക് മാറിയിട്ടുള്ളത്.

പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ആളുകള്‍ കുടുംബാസൂത്രണ മാര്‍ഗം സ്വീകരിക്കുന്നത് വര്‍ധിച്ചതായും സര്‍വേ കണ്ടെത്തി. സര്‍വ്വേ നടത്തിയ സംസ്ഥാനങ്ങളിലെ 67 ശതമാനം ആളുകള്‍ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. നേരത്തെ ഇത് 54 ശതമാനമായിരുന്നു. 12-23 മാസം പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രതിരോധന കുത്തിവെപ്പ് നിരക്ക് 76 ശതമാനമായും ഉയര്‍ന്നു. സര്‍വ്വേ നടത്തിയ 14 സംസ്ഥാനങ്ങളില്‍ 11 ഇടങ്ങളിലും 12-23 മാസം പ്രായമുള്ള നാലില്‍ മൂന്ന് കുട്ടികളും പൂര്‍ണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേയില്‍ വ്യക്തമാക്കുന്നത്.

India’s Total Fertility Rate (TFR) has further declined from 2.2 to 2 at the national level. As per a survey by the Health Ministry, the total fertility rate in India has ranged from 1.4 in Chandigarh to 2.4 in Uttar Pradesh. The National Family Health Welfare Survey (NFHS-5) has found that the overall Contraceptive Prevalence Rate (CPR) has increased substantially from 54% to 67% at an All-India level. According to the survey, there are five states with TFR above 2: Bihar (3), Meghalaya (2.9), Uttar Pradesh (2.4), Jharkhand (2.3) and Manipur (2.2). Two states reported TFR at the same level as the national average: Madhya Pradesh and Rajasthan. Two states have a TFR of 1.6: West Bengal and Maharashtra. Six states have a TFR of 1.7: Maharashtra, Karnataka, Andhra Pradesh, Himachal Pradesh, Nagaland and Tripura. Six more states have a TFR of 1.8: Kerala, Tamil Nadu, Telangana, Arunachal Pradesh, Chhattisgarh and Odisha. And five states have a TFR of 1.9: Haryana, Assam, Gujarat, Uttarakhand and Mizoram.

LEAVE A REPLY

Please enter your comment!
Please enter your name here