കോഴിക്കോട്: ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേരില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തി. ജനിതകമാറ്റം സംഭവിച്ച വൈറസാണോ ഇവരെ ബാധിച്ചിട്ടുള്ളതെന്നറിയാന് സ്രവം കൂടുതല്‍ പരിശോധനകള്‍ക്കായി പൂനൈയിലേക്ക് അയച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
വളരെ വേഗത്തില്‍ പകരുന്ന ജനിതക മാറ്റം വന്ന വൈറസാണോയെന്ന് പൂന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകൂ. അതേസമയം, കേരളത്തിലും കൊറോണ വൈറസിന് ചെറിയ തോതില്‍ ജനിതക മാറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച ഗവേഷണം തുടരുകയാണ്. അതിവേഗം പടരുന്ന തരത്തിലുള്ളതാണോയെന്ന് ഇവിടെയുണ്ടായിട്ടുള്ള ജനിതക മാറ്റമെന്നതില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. ഭയപ്പെട്ട രീതിയിലുള്ള വന്‍വര്‍ദ്ധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും അരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.