കുരങ്ങുപനി: വയനാട്ടില്‍ ആദിവാസി യുവാവ് മരിച്ചു

0

മാനന്തവാടി: കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരനാണ് (27) മരിച്ചത്. വയനാട്ടില്‍ നിലവില്‍ ആറു പേര്‍ കുരങ്ങു പനിക്കു ചികിത്സയിലാണ്. ബാവലിയില്‍ വനത്തിനുള്ളില്‍ തടിഡിപ്പോയില്‍ ജോലിക്കു പോയപ്പോഴാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here