മണ്ണില്‍ കളിക്കേണ്ട പിള്ളാരെ ‘മണ്ണുണ്ണിയാക്കുന്ന ടെക്‌നോളജി’

0

കരയാതിരിക്കട്ടെയെന്നു കരുതി കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ കൈമാറാന്‍ വരട്ടെ. മൊബൈലിലും ഇന്റര്‍നെറ്റിലും നൂതന സാങ്കേതികവിദ്യയിലും അടിമപ്പെടുന്ന കുട്ടികളില്‍ പൊണ്ണത്തടി കൂട്ടുമെന്ന് പഠനം. ഓടിനടക്കേണ്ട പ്രായം മുഴുവന്‍ ടെലിവിഷനു മുന്നിലാകുന്ന കുട്ടികളെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാമൂഹിക സാഹചര്യമാണ് പ്രധാന വില്ലന്‍. സാങ്കേതികവിദ്യകളില്‍ അടിമപ്പെടുന്ന കുട്ടികളിലെ വ്യായാമക്കുറവാണ് ഈ ‘ശരീരപുഷ്ടിക്ക്’ കാരണം. കുട്ടികള്‍ക്ക് മുന്നിലെത്തുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ പരസ്യവും അവരുടെ ഭക്ഷണശീലത്തെ ബാധിക്കും. ‘ജങ്ക് ഫുഡ് ‘ വാങ്ങി നല്‍കിയും മൊബൈല്‍ഗെയിം നല്‍കിയും സ്വന്തം പിള്ളാരുടെ സന്തോഷത്തിനൊപ്പം നില്‍ക്കുന്നത് കുട്ടികള്‍ക്ക് എത്രത്തോളം ഹാനികരമാണെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയുക തന്നെ വേണം. മണ്ണില്‍ ചവിട്ടി നടക്കേണ്ട പ്രായത്തിലെ പിള്ളാരെ, ‘മണ്ണുണ്ണി’കളാക്കണോ എന്ന് ഇനി നിങ്ങള്‍ തന്നെ തീരുമാനിക്കൂ….


Loading...

LEAVE A REPLY

Please enter your comment!
Please enter your name here