വിക്‌സ് ആക്ഷന്‍ അടക്കമുള്ളവ ചേര്‍ന്ന നാലായിരത്തോളം മരുന്നുകള്‍ പിന്‍വലിക്കും

0

സംസ്ഥാനത്തെ വിപണിയില്‍ നിന്ന് നാലായിരത്തോളം മരുന്നുകള്‍ പിന്‍വലിക്കപ്പെടും. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയ 328 ഫിക്‌സഡ് ഡോസ് കോംപിനേഷന്‍ മരുന്നുകളുടെ ഉല്‍പ്പാദനവും വില്‍പ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചതോടെയാണിത്. നിരോധിച്ച മരുന്നുകളുടെ വില്‍പ്പന കര്‍ശനമായി തടയും.

ജലദോഷത്തിനുള്ള വിക്‌സ് ആക്ഷന്‍ 500, പ്രമേഹത്തിനുള്ള ജെമര്‍ പി തുടങ്ങിയവ ചേര്‍ന്നുവരുന്ന മരുന്നു സംയുക്തങ്ങളാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. ഡോക്ടര്‍മാര്‍ ഇവ കുറിക്കുന്നതും ഇവയുടെ ഉല്‍പ്പാദനവും വില്‍പ്പനയും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here