പ്രളയത്തില്‍ നിന്ന് പകര്‍ച്ച വ്യാധിയിലേക്ക് നീങ്ങാതിരിക്കാന്‍ കരുതല്‍, പ്രവര്‍ത്തന പദ്ധതി നടപ്പാക്കി തുടങ്ങി

0

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ ഇനി എറ്റവും ശ്രദ്ധവെക്കേണ്ടത് രോഗപ്രതിരോധമാണെന്നും അതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടക്കത്തിലേ അതിനെ പ്രതിരോധിക്കാനാകണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ക്ലോറിനേഷന് 100 വീടിന് ഒരു ടീം തയ്യറാണ്. താലൂക്ക് തലത്തില്‍തന്നെ ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ നടപടി തുടങ്ങി. വൈദ്യസഹായം തേടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററും സജ്ജമാണ്.

ക്യാംപുകളിലുള്ള ഡയാലിസ് വേണ്ടവരുയെും അര്‍ബുദബാധിതരെയും ആശുപത്രികളിലേക്ക് മാറ്റി ചികില്‍സ നല്‍കും. മഹാരാഷ്ട്രയില്‍നിന്ന് മെഡിക്കല്‍ സംഘം പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യത്തിന് മരുന്ന് ശേഖരിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചാല്‍ എവിടെയാണെങ്കിലും മരുന്നെത്തിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here