യുവഗായികമാരില്‍ ശ്രദ്ധേയാണ് മഞ്ജരി. പാട്ടിലെ പരീക്ഷണങ്ങള്‍ക്കൊപ്പം ഫാഷന്ട്രെന്ഡുകളിലെ പരീക്ഷണങ്ങളും യാത്രകളുമൊക്കെയായി നവമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഗായികമാരില്‍ ഒരാളുമാണ്.
അടുത്തിടെ കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറയില്‍ സന്ദര്‍ശനം നടത്തിയ മഞ്ജരിയുടെ പിങ്ക് ടോപ്പണിഞ്ഞ ചിത്രങ്ങളാണ് ആരാധകരുടെ കൈയടിനേടുന്നത്.
ദൈവത്തിന്റെ നാട്ടിലെ ഏറ്റവും വലിയ അദ്ഭുതമാണ് ജഡായുപ്പാറയെന്നാണ് മഞ്ജരി കുറിച്ചത്.