ചെന്നൈ: ഐ.ഐ.ടി.മദ്രാസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതത് 71കോവിഡ് കേസുകള്‍. ഞായറാഴ്ച 32 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് എല്ലാ വിദ്യാര്‍ത്ഥികളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ 66 വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ നില തൃപ്തികരമാണ്. 774 വിദ്യാര്‍ത്ഥികളാണ് ക്യാമ്ബസിലുള്ളത്.കോവിഡ് 19 പശ്ചാത്തലത്തില്‍ ഒരു മെസ് മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും കൃഷ്ണ-യമുന ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍കളാണ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ബിരുദാനന്തര വിദ്യാര്‍ത്ഥികളോടും ഗവേഷണ വിദ്യാര്‍ത്ഥികളോടും മറ്റുള്ളവരോടും റൂമില്‍ തന്നെ കഴിയാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണം റൂമിലെത്തിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. പനി. ചുമ, തൊണ്ടവേദന, രുചി, മണം എന്നിവ അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരോട് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here