ഡല്‍ഹി: കുട്ടികളുടെ ഇഷ്​ട മിഠായികളിലൊന്നായ ലോലിപോപ്​ നിര്‍മാണം അത്യന്തം അപകടകരമായ സാഹചര്യത്തില്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ്​ കുഞ്ഞുങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന വന്‍ കൃത്രിമം കണ്ടെത്തിയത്​. ഇന്ദോറിലെ പാല്‍ഡയിലുള്ള കെ.എസ്​ ഇന്‍ഡസ്​ട്രീസ്​ എന്ന മിഠായി നിര്‍മാണശാലയില്‍ ഭക്ഷ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ്​ ഞെട്ടിക്കുന്ന കാഴ്​ച കണ്ടത്​.

4.2 കിലോ ലോലിപോപ്പും 5.6 കിലോ മറ്റു മിഠായികളും അധികൃതര്‍ പിടിച്ചെടുത്തു.തീര്‍ത്തും അപകടകരമായ സാഹചര്യത്തിലാണ്​ മിഠായി നിര്‍മാണമെന്നും വ്യാപകമായി കൃത്രിമം ചേര്‍ക്കുന്നതായും കണ്ടെത്തി. ചാക്ക്​ നിറയെ പൊടിപോലുള്ള വസ്​തു ക​ണ്ട്​ നടത്തിയ പരിശോധനയിലാണ്​ ശരീരത്തിലിടുന്ന ടാല്‍കം പൗഡറാണെന്ന്​ തിരിച്ചറിഞ്ഞത്​. ലോലിപോപില്‍ മാത്രമല്ല, മറ്റു മിഠായികളിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നതായും ജോലിക്കാര്‍ ഉദ്യോഗസ്​ഥരെ അറിയിച്ചു. ഉടമ കൃഷ്​ണപതി അഗര്‍വാള്‍, സിമ്രാന്‍പതി വിജയ്​ എന്നിവര്‍ക്കെതിരെ കേസ്​ രജിസ്​റ്റര്‍ ചെയ്​തിട്ടുണ്ട്​.

മധ്യപ്രദേശില്‍ മാത്രമല്ല, മറ്റിടങ്ങളിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയില്‍ കുഞ്ഞുങ്ങളുടെ ആരോഗ്യം ഒട്ടും ശ്രദ്ധിക്കാതെ നടത്തുന്ന മായം ചേര്‍ക്കല്‍ അന്വേഷണ ഉദ്യോഗസ്​ഥരെ ശരിക്കും ഞെട്ടിച്ചു. ബഹുരാഷ്ട്ര ഭീമന്‍മാരുടെ ഉല്‍പന്നങ്ങളില്‍ വരെ നേരത്തെ ആരോഗ്യത്തിന്​ ഹാനികരമായ വസ്​തുക്കള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here