എലിപ്പനി: മൂന്നാഴ്ച ജാഗ്രതാ കാലം

0

കോഴിക്കോട്: പ്രളയാനന്തരം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നതിനാല്‍
മൂന്നാഴ്ച അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം. എലിപ്പനിയെ തുടര്‍ന്ന് ഇന്നും സംസ്ഥാനത്ത് 10 പേര്‍ മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കലക്‌ട്രേറ്റില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഈര്‍പ്പമുളള മണ്ണിലും രോഗകാരിയായ ബാക്ടിരീയ ഉളളതിനാല്‍ മൂന്ന് ആഴ്ച കൂടി എലിപ്പനിക്കെതിരകെ ജാഗ്രത പാലിക്കണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കുകയാണ് ഏറ്റവും പ്രധാന പ്രതിരോധ മാര്‍ഗം. എലിപ്പനിയുടെ ലക്ഷണങ്ങളുളള രോഗങ്ങളുമായി ചികിത്സക്കെത്തുന്നവരെ വിശദമായ പരിശോധിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എലിപ്പനി ഭീതി ജനകമായ സാഹചര്യമുണ്ടായിട്ടിലെങ്കിലും ഏറെ ശ്രദ്ധിക്കേണ്ട അവസരമാണിതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ  പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here