എലിപ്പനി പടരുന്നു, പ്രളയബാധിത മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം, മരണം ഉയരുന്നു

0

കോഴിക്കോട്: പ്രളയത്തില്‍ എല്ലാം നശിച്ചവരെ കടന്നാക്രമിച്ച് രോഗബാധകള്‍. പ്രളയ ബാധിത മേഖലകളില്‍ പനിയും എലിപ്പനിയും ഒക്കെ വ്യാപകമായി തുടങ്ങിയതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

എലിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എലിപ്പനിബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളും ആശുപത്രികളിലൊരുക്കി. പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിനും ചികിത്സക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രളയ ജലത്തില്‍ ഇറങ്ങിയവരില്‍ ആര്‍ക്കെങ്കിലും പനി വന്നാല്‍ വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രികളില്‍ എത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് എലിപ്പനി വന്നാല്‍ മരണസാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here