തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി

0
19

കോഴഞ്ചേരി: ജില്ലാ ആശുപത്രിയില്‍ നിന്നു പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലീസ് കണ്ടെത്തി. ആശുപത്രിജീവനക്കാരി ചമഞ്ഞ് കുഞ്ഞുമായി കടന്ന വെച്ചൂച്ചിറ പുറത്തുപുരയ്ക്കല്‍ അനീഷിന്റെ  ഭാര്യ ലീന (30)യെ ഭര്‍തൃഗൃഹത്തില്‍നിന്ന് വെള്ളിയാഴ്ച രാത്രി എട്ടോടെ അറസ്റ്റ് ചെയ്തു.  കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് ബി അശോകന്റെ നേതൃത്വത്തില്‍  വിപുലമായ അന്വേഷണ ശൃംഖലയ്ക്ക് പൊലീസ് രൂപംനല്‍കിയിരുന്നു. റാന്നി വെച്ചൂച്ചിറ പുറത്തുപുരയ്ക്കല്‍ അനീഷിന്റെ ഭാര്യ ലീനയുടെ പക്കല്‍ നിന്നാണ് ഇന്നലെ ഏഴരയോടെ കുഞ്ഞിനെ കണ്ടെത്തിയത്. ലീനയെ പോലീസ് അറസ്റ്റുചെയ്തു. റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജി-അനിതാ ദമ്പതികളുടെ നാലു ദിവസം പ്രായമായ മകനെയാണ് വ്യാഴാഴ്ച്ച രാവിലെ 11.10 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നു തട്ടിക്കൊണ്ടുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here