തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൂട്ടപരിശോധന അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഫലം വൈകുന്നത് പ്രതിസന്ധിയാണ്. ലാബ് സൗകര്യം, ആളെണ്ണം എന്നിവ കൂട്ടണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

ആര്‍.ടി.പി.സി.ആര്‍ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പര്‍ക്കപ്പട്ടികയിലുള്ളവരിലും നിജപ്പെടുത്തണം. ടെസ്റ്റ് കൂട്ടുവാന്‍ അടിയന്തര സൗകര്യം വേണം. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റ് ഉറപ്പാക്കണം. വീടുകളില്‍ ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വാറന്റീന്‍ സെന്റര്‍ ആരംഭിക്കുകയും ചെയ്യണം. ക്വാറന്റീന്‍ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശവകുപ്പിനു കൂടി വിഭജിച്ച് നല്‍കണം. ലഭ്യമാകുന്ന ബഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കണമെന്നും സംഘടന നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here