ശുഭസൂചന നല്‍കി ആരോഗ്യവകുപ്പിന്റെ പ്രതിവാരറിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 610 മേഖലകളില്‍ 417ഉം നിര്‍ജീവമായതായി ആരോഗ്യ വകുപ്പ്. ഇടുക്കി ഒഴികെ 13 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കോവിഡ് കുന്നുകയറിയത് താല്ക്കാലിമായെങ്കിലും ഇറങ്ങുകയാണെന്ന വ്യക്തമായ സൂചനയുമായി ആരോഗ്യ വകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ട് പുറത്തുവന്നു.

610 ക്ലസ്റ്ററുകളില്‍ 417 ഉം നിര്‍ജീവമായി. ഒക്ടോബര്‍ അവസാന ആഴ്ചയെ അപേക്ഷിച്ച് നവംബര്‍ ആദ്യവാരം ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു. 100 പേരെ പരിശോധിക്കുമ്പോള്‍ 31 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഈയാഴ്ച 15 ലെത്തി. 20 നു മുകളിലായിരുന്ന തിരുവനപുരത്ത് 11 ആണ് ടി പി ആര്‍. ഇടുക്കിയില്‍ മാത്രമാണ് നേരിയ വര്‍ധന. ഓണത്തിനുശേഷo ആദ്യമായി ടി പി ആര്‍ 10 നു താഴെയെത്തി. കഴിഞ്ഞദിവസം ടിപിആര്‍ 9.68 ആയാണ് കുറഞ്ഞത്.

തൊണ്ണൂറ്റിയാറായിരം പേര്‍ ഒരേ സമയം ചികില്‍സയിലുണ്ടായിരുന്നത് 77 813 ആയി. ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 927 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. 230 പേര്‍ വെന്റിലേറ്റര്‍ സഹായത്തില്‍ ചികില്‍സ തേടുന്നു. പക്ഷേ മരണനിരക്കില്‍ കുറവില്ല. പന്ത്രണ്ടു ദിവസത്തിടെ ഔദ്യോഗിക കണക്കില്‍ത്തന്നെ 312 പേര്‍ കോവിഡിനു കീഴടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here