പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യ മരുന്ന്

0
1

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വ്യക്തികളുടെയും ആരോഗ്യവിലയിരുത്തല്‍ നടപ്പാക്കാന്‍ സംസ്ഥാന ബജറ്റില്‍ നിര്‍ദേശം. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി മരുന്ന് ഉറപ്പാക്കും. അവയവമാറ്റം നടപ്പാക്കിയവര്‍ക്ക് തുടര്‍ചികില്‍സയ്ക്കായി നിലവിലേതിനു 10 ശതമാനം വിലയില്‍ മരുന്ന്. ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആര്‍ദ്രം മിഷനിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ.

മെഡിക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തും. ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത് മുന്‍പ്രസിഡന്റ് സി.കെ. ഭാസ്‌ക്കരന്റെ പേരില്‍ അവാര്‍ഡ്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ആദ്യഘട്ടത്തിന് കിഫ്ബി വഴി 400 കോടി രൂപ. മറ്റു മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നു.

മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്താന്‍ നടപടി സ്വീകരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5257 തസ്തികകള്‍ പുതുതായി അനുവദിക്കും.

കിഫ്ബിയില്‍ നിന്ന് ജില്ലാ, താലൂക്ക് ആശുപത്രികളുടെ വികസനത്തിന് 2,000 കോടി രൂപ അനുവദിക്കും. 12 താലൂക്ക് ആശുപത്രികള്‍ളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്താന്‍ നടപടി.
ആയിരത്തില്‍ പരം കോടി രൂപ രോഗികളുടെ സഹായത്തിനായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കും. ഇതില്‍ കാരുണ്യയുടെ വിഹിതം 350 കോടി രൂപ. ആശുപത്രികള്‍ കൂടുതല്‍ രോഗിസൗഹൃദമാക്കാന്‍ നടപടി സ്വീകരിക്കും. 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ആദ്യഘ’ത്തില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. ഇവിടെ 170 ഡോക്ടര്‍മാര്‍, 340 സ്റ്റാഫ് നെഴ്‌സുമാര്‍ എിവരുടെ 510 തസ്തികകള്‍ സൃഷ്ടിക്കും.

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഇതിനുള്ള പ്രീമീയം ജീവനക്കാരുടെ ആരോഗ്യ അലവന്‍സില്‍ നിന്ന് ലഭ്യമാക്കും. ഓരോ താലൂക്കിലും മാനദണ്ഡപ്രകാരമുള്ള ഓരോ ആശുപത്രി സ്ഥാപിക്കും. ജില്ലയില്‍ ഒരു ജില്ലാ ആശുപത്രി. ഡോക്ടര്‍മാരുടെ 1,309 ഉം സ്റ്റാഫ് നെഴ്‌സുമാരുടെ 1,610 ഉം അടക്കം 5,257 തസ്തിക. മെഡിക്കല്‍ കോളെജുകളില്‍ 45 അധ്യാപകര്‍, 2,874 സ്റ്റാഫ് നേഴ്‌സുമാര്‍, 1,260 പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തിക.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഓരോ ജില്ലകളിലും ഓട്ടിസം പാര്‍ക്ക്. ഇതിനായി ഏഴു കോടി രൂപ വകയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here