കശ്മീരിലേക്ക് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുമുമ്പ് തന്നെ തീവ്രവാദ ഭീഷണിയുണ്ടെന്നപേരിലാണ് വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് വിനോദസഞ്ചാരികളെയും വരവേല്‍ക്കുന്നത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

വാര്‍ത്താ വിനിമയ സൗകര്യങ്ങളൊന്നുമില്ലാത്ത അവസ്ഥയില്‍, വിനോദസഞ്ചാരികള്‍ എത്തുന്നത് ദുഷ്‌കരമാണെന്നും കശ്മീരിലെ സമ്പദ്‌വ്യവസ്ഥ താളം തെറ്റിയെന്നും നാഷണല്‍ കോണ്‍ഫറന്‍സ് വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here