ഡല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്സിനുകള്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് കയറ്റി അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ കോവിഡ് വാക്സിനുകള്‍ മാറ്റിവെച്ചതിന് ശേഷമാകും വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുകയെന്നും ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു. ബംഗ്ലാദേശും നേപ്പാളും മ്യാന്മറും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുമായി തേടിക്കഴിഞ്ഞു.
എന്നാല്‍, പാകിസ്ഥാന് ഇന്ത്യയെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പാകിസ്ഥാന് കാത്തിരിക്കുന്നത് ചൈനയുടെ വാക്സിനു വേണ്ടിയാണ്. ചൈനീസ് വാക്സിന് സ്വീകരിക്കുമെന്ന് നേരത്തേ പാകിസ്ഥാന് വ്യക്തമാക്കിയതുമാണ്. ഏതായാലും ഇന്ത്യയുടെ മുന്നേറ്റം പാകിസ്ഥാന് ചെറിയ അസ്വസ്ഥതകള്‍ അല്ല ഉണ്ടാക്കുന്നതെന്ന് വ്യക്തം. സുഹൃദ് രാജ്യങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യ 12 മില്ല്യണ്‍ ഡോസ് നേപ്പാളിന് നല്‍കാനാണ് തീരുമാനം. അടുത്ത ദിവസം ഇന്ത്യയിലെത്തുന്ന നേപ്പാള്‍ വിദേശകാര്യ മന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
ബംഗ്ലാദേശുമായും വാക്സിന് വിതരണം സംബന്ധിച്ച് ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. ഫെബ്രുവരി ആദ്യത്തോടെ 30 മില്ല്യണ്‍ കൊവിഷീല്‍ഡ് വാക്സിന് ഡോസുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്സിന് നിര്‍മ്മിക്കുന്നത്.മ്യാന്മറും ഇന്ത്യയില്‍ നിന്നും ആദ്യ ബാച്ച് കൊറോണ വാക്സിന് വാങ്ങുന്നതിനായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ വാക്സിന് ഉപയോഗത്തിന് അനുമതി ലഭിച്ചാലുടന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച വാക്സിന് വാങ്ങുമെന്ന് മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ഡാവ് ആങ്സാന്‍ സൂകി പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ വാക്സിന് വിതരണ പദ്ധതിയായ കൊവാക്സിലൂടെ ദരിദ്ര രാജ്യങ്ങളില്‍ വാക്സിന് എത്തിക്കാനും മ്യാന്മര് ആവശ്യപ്പെട്ടിരുന്നു. ഇത് ഏപ്രിലില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്സിനുകള്‍ക്ക് വിദേശ വിദഗ്ധരും കമ്ബനികളും മികച്ച് അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനീസ് വാക്സിനുകളെ അപേക്ഷിച്ച് ഇന്ത്യന്‍ നിര്‍മ്മിത വാക്സിന് ഒട്ടും പിന്നിലല്ലെന്ന് ഗ്ലോബല്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പാകിസ്ഥാന് ഇന്ത്യയെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പാകിസ്ഥാന് കാത്തിരിക്കുന്നത് ചൈനയുടെ വാക്സിനു വേണ്ടിയാണ്. ചൈനീസ് വാക്സിന് സ്വീകരിക്കുമെന്ന് നേരത്തേ പാകിസ്ഥാന് വ്യക്തമാക്കിയതുമാണ്.
ഏതായാലും ഇന്ത്യയുടെ മുന്നേറ്റം പാകിസ്ഥാന് ചെറിയ അസ്വസ്ഥതകള്‍ അല്ല ഉണ്ടാക്കുന്നതെന്ന് വ്യക്തം. സുഹൃദ് രാജ്യങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യ 12 മില്ല്യണ്‍ ഡോസ് നേപ്പാളിന് നല്‍കാനാണ് തീരുമാനം. അടുത്ത ദിവസം ഇന്ത്യയിലെത്തുന്ന നേപ്പാള്‍ വിദേശകാര്യ മന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
ബംഗ്ലാദേശുമായും വാക്സിന് വിതരണം സംബന്ധിച്ച് ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. ഫെബ്രുവരി ആദ്യത്തോടെ 30 മില്ല്യണ്‍ കൊവിഷീല്‍ഡ് വാക്സിന് ഡോസുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്സിന് നിര്‍മ്മിക്കുന്നത്.
മ്യാന്മറും ഇന്ത്യയില്‍ നിന്നും ആദ്യ ബാച്ച് കൊറോണ വാക്സിന് വാങ്ങുന്നതിനായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ വാക്സിന് ഉപയോഗത്തിന് അനുമതി ലഭിച്ചാലുടന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച വാക്സിന് വാങ്ങുമെന്ന് മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ഡാവ് ആങ്സാന്‍ സൂകി പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ വാക്സിന് വിതരണ പദ്ധതിയായ കൊവാക്സിലൂടെ ദരിദ്ര രാജ്യങ്ങളില്‍ വാക്സിന് എത്തിക്കാനും മ്യാന്മര് ആവശ്യപ്പെട്ടിരുന്നു. ഇത് ഏപ്രിലില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്സിനുകള്‍ക്ക് വിദേശ വിദഗ്ധരും കമ്ബനികളും മികച്ച് അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനീസ് വാക്സിനുകളെ അപേക്ഷിച്ച് ഇന്ത്യന്‍ നിര്‍മ്മിത വാക്സിന് ഒട്ടും പിന്നിലല്ലെന്ന് ഗ്ലോബല്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.