അര്‍ബുദ രോഗത്തിന് ശസ്ത്രക്രിയ നടത്തിയ രോഗിയുടെ വായില്‍ മുടി വളര്‍ന്ന് ഒന്നും കഴിക്കാന്‍ കഴിയാത്ത സ്ഥിതി അടുത്ത ദിവസങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഐ.എം.എ വീശദീകരിക്കുകയാണ്. എന്താണു സംഭവിച്ചതെന്നു വ്യക്തമാക്കുകയാണ് ഐ.എം.എ കേരള വൈസ് പ്രസിഡന്റ് ഡോ. സുല്‍ഫി എം. നൂഹു.

ശസ്ത്രക്രിയക്ക് ശേഷം രോമവളര്‍ച്ച ????

തിരുവനന്തപുരം ആര്‍സിസിയിലെ ഒരു രോഗിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം വായ്ക്കുള്ളില്‍ രോമം വളരുന്നത് നാം വാര്‍ത്തകളില്‍ കണ്ടു

വാര്‍ത്ത കാണുന്ന ആര്‍ക്കും രോമവളര്‍ച്ച മൂലം രോഗി അനുഭവിക്കുന്ന ബുദ്ധിമുട്ട് ഊഹിക്കുവാന്‍ കഴിയുന്നതില്‍ അധികം എന്ന് മനസ്സിലാക്കാം

ഡോക്ടര്‍ക്ക് ചികിത്സയ്ക്കിടയില്‍ എന്തെങ്കിലും തെറ്റു പറ്റിയതാണോ ഈ രോമവളര്‍ച്ച ഉണ്ടാക്കിയത് എന്നുള്ളത് സ്വാഭാവിക ചോദ്യം.

അതിന് വ്യക്തമായ മറുപടി നല്‍കേണ്ടത് ഉത്തരവാദിത്വവും ആണ് താനും

രോഗിക്ക് വേണ്ട തുടര്‍ ചികിത്സയ്ക്ക് ചികിത്സിച്ച ഡോക്ടറുടെ തന്നെ നിര്‍ദ്ദേശപ്രകാരമുള്ള ഓപ്ഷന്‍സ് തുറന്നു കൊടുക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുന്‍കൈ എടുക്കുന്നു

ഇവിടെ രോമവളര്‍ച്ച എങ്ങനെ എന്നുള്ളത് സംശയലേശമെന്യേ പറയേണ്ടതായിട്ടുണ്ട്

ഇത് നിത്യവും ആര്‍ സി സി യില്‍ ഇതേ തരത്തിലുള്ള ശസ്ത്രക്രിയകള്‍ക്ക് ശേഷം വരുന്ന രോഗികള്‍ക്ക് ഉണ്ടാകുന്ന വ്യതിയാനം

മൂക്കിന്റെ വശങ്ങളിലെ വായു അറയില്‍ ഉണ്ടായ കാന്‍സര്‍ രോഗം മാറ്റുവാന്‍ നടത്തിയ ശസ്ത്രക്രിയയില്‍ ആണു മൂക്കിനും വായക്കും ഇടയ്ക്കുള്ള ഭിത്തി എടുത്ത് മാറ്റേണ്ടി വന്നിട്ടുള്ളത്

ആ ദ്വാരം അടക്കാതിരുന്നാല്‍ ആഹാരം കഴിക്കുമ്പോള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂക്കിലേക്കു വരുന്ന അത്യന്തം ദുര്‍ഘടകമായ ഘട്ടം ഒഴിവാക്കുവാന്‍ ഇത് ചെയ്‌തേ മതിയാവുകയുള്ളൂ .ഇതിന് പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട് .

കൃത്രിമ പ്ലേറ്റ് വച്ച് പിടിപ്പിക്കുക

ശരീരത്തിലെ തന്നെ മറ്റു ഭാഗങ്ങളില്‍ നിന്നും തൊലിയും താഴെയുള്ള ശരീരഭാഗങ്ങളും ചേര്‍ത്തുകൊണ്ട് ദ്വാരം അടയ്ക്കുക എന്നിവ ചികിത്സ മാര്‍ഗങ്ങള്‍ ആണ്

ഇതില്‍ ശരീരത്തിന്റെ അനുയോജ്യമായ ഭാഗങ്ങളില്‍ നിന്നും എടുക്കുന്ന ചര്‍മത്തിന് രോമവളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത തീര്‍ച്ചയായുമുണ്ട്

ഈ ഓപ്പറേഷന്‍ കഴിഞ്ഞു വരുന്ന മിക്ക രോഗികള്‍ക്കും രോമവളര്‍ച്ച ഉണ്ടാകാറുണ്ടെങ്കിലും പലര്‍ക്കും അത് ചെറിയതോതില്‍ വളരെ ചെറിയ കാലയളവില്‍ മാത്രം നില്‍ക്കുന്നതിനാല്‍ തന്നെ ജീവന്‍ രക്ഷിക്കുന്ന ഒരു ശസ്ത്രക്രിയയുടെ ഒരു ചെറിയ ബുദ്ധിമുട്ട് ആയി ഇതിനെ മെഡിക്കല്‍ ശാസ്ത്രം കാണാറുണ്ട്

പലരിലും ഓപ്പറേഷന് ശേഷമുള്ള കീമോ തെറാപ്പി ചികിത്സയിലൂടെ ഇത് അപ്രത്യക്ഷമാകും

എന്നാല്‍ ഈ രോഗിക്ക് അര്‍ബുദം പരിപൂര്‍ണ്ണമായി നീക്കംചെയ്യാന്‍ കഴിഞ്ഞതിനാല്‍ കീമോതെറാപ്പി വേണ്ടി വന്നില്ല .

അതുമാത്രമല്ല ശസ്ത്രക്രിയ വിദഗ്ധര്‍ ഒന്നടങ്കം സമ്മതിക്കുന്ന ഒരു പ്രത്യേകത കൂടി ഇത്തരം പ്രക്രിയകളില്‍ ഉണ്ടുതാനും

രോമവളര്‍ച്ച ഉണ്ടാകുന്നത് ഒരുപക്ഷേ ശസ്ത്രക്രിയയുടെ ഒരു വിജയമായി അതായത് തുന്നിച്ചേര്‍ത്ത ശരീരഭാഗം ശരിയായി ചേര്‍ന്നു എന്നുള്ളതിന് ഒരു ലക്ഷണമായി പോലും വിലയിരുത്തപ്പെടുന്നു.

ഒറ്റനോട്ടത്തില്‍ സ്വീകാര്യമാകുന്ന ഒരു കാര്യം അല്ലെങ്കില്‍ പോലും അതാണ് വസ്തുത.

ഈ രോഗി വായിലെ മുടി വളര്‍ച്ചയുമായി ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ ഡോക്ടര്‍ എല്ലാ രോഗികള്‍ക്കും എന്നപോലെ മുടിവളര്‍ച്ചയ്ക്ക് ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു

ചെറിയ തോതിലുള്ള രോമവളര്‍ച്ചക്ക് എല്ലാ രോഗികള്‍ക്കും ചെയ്യുന്നതുപോലെ കത്രിക കൊണ്ട് സ്വയം മുറിച്ചു മാറ്റുകയോ മുറിച്ചുമാറ്റാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റൊരാളുടെ സഹായത്തോടെ മുറിച്ചു മാറ്റുകയും ചെയ്യുക എന്നുള്ളത് സാധാരണ നല്‍കുന്ന ഉപദേശം മാത്രം

ആ പ്രകൃതിയെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു

മുടിവെട്ടാന്‍ മറ്റൊരാളെ വിളിക്കൂ എന്ന് പറഞ്ഞത് രോഗിക്ക് ഉള്‍ക്കൊള്ളാനായില്ല എന്നുള്ളത് മറ്റൊരു വസ്തുത

അതായത്

ഇത്തരം ശസ്ത്രക്രിയകള്‍ വളരെ സര്‍വസാധാരണമായി ചെയ്തു വരുമ്പോള്‍ ഉണ്ടാകുന്ന ഒരു നോര്‍മല്‍ ഔട്കമ് ആണ് ഈ രോമവളര്‍ച്ച

ഇതിന് പരിഹാരം മാര്‍ഗങ്ങളിലൊന്ന് തന്നെയാണ് മുടിവെട്ടി കളയുന്നത്

സ്വയം മുടിവെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരാളെ കൊണ്ട് വെട്ടിക്കുക എന്നുള്ളതും നമുക്ക് പെട്ടെന്ന് സ്വീകാര്യമല്ലെങ്കില്‍ പോലും ഒരു മാര്‍ഗ്ഗം തന്നെയാണ്

അതിശക്തമായ രീതിയില്‍ വലിയതോതില്‍ രോമവളര്‍ച്ച ഉണ്ടാകുന്ന രോഗികള്‍ക്ക് അത് നിയന്ത്രിക്കുവാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ സാധ്യമാണ്

ലേസര്‍ ചികിത്സയിലൂടെ രോമവളര്‍ച്ചയെ നിയന്ത്രിച്ച് നിര്‍ത്തുവാന്‍ തീര്‍ച്ചയായും കഴിയും .അപൂര്‍വ്വം കേസുകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കേണ്ടി വരുന്നത്

ഈ രോഗിക്ക് അത്തരമൊരു ചികിത്സ മാര്‍ഗം നല്‍കുവാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു .ചികിത്സിച്ച ഡോക്ടറുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും അനുസരിച്ച് അനുയോജ്യമായ സ്ഥലത്ത് ഈ ചികിത്സ നടത്തുവാനുള്ള സജ്ജീകരണങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുന്നതാണ്

ചികിത്സാ മേഖലയില്‍ ഒറ്റയടിക്ക് വിലയിരുത്തപ്പെടുന്ന പല കാര്യങ്ങളിലും ഒരു അദര്‍ സൈഡ് ഓഫ് മിഡ്‌നെറ് ഉണ്ട് എന്ന് മാത്രം ഓര്‍ക്കുക

ഡോ സുല്‍ഫി നൂഹു

വൈസ് പ്രസിഡന്റ്

ഐ.എം.എ കേരള

LEAVE A REPLY

Please enter your comment!
Please enter your name here