കോവിഡ് 19 കഠിനമാകുമ്പോള്‍ ശ്വാസംമുട്ടല്‍ ഇരട്ടിയാക്കി മരണത്തിലേക്കു തള്ളിവിടുന്ന ജീനിന്റെ സാന്നിദ്ധ്യം മനുഷ്യരില്‍ കണ്ടെത്തി ഗവേഷകര്‍. ദക്ഷിണേഷ്യന്‍ വംശജരില്‍ 60 ശതമാനം പേരിലും യൂറോപ്യന്‍ വംശജരില്‍ 15 ശതമാനത്തോളവും ഇത്തരമൊരു ജീന്‍ ഉണ്ടെന്നാണ് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

ജീനിന്റെ ഉയര്‍ന്ന അപകട സാധ്യതയുള്ള പതിപ്പായ ‘ല്യൂസിന്‍ സിപ്പര്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ഫാക്ടര്‍ 1’ അഥവാ LZTFL1 ശ്വാസേകാശങ്ങളിലും ശ്വസനനാളങ്ങളിലും വൈറസിനെതിരെ ശരിയായി പ്രതികരിക്കുന്നതില്‍ നിന്ന് തടയുന്നതാകാം ഒരു പക്ഷേ ഇതിനുള്ള കാരണമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍, വ്യക്തികളുടെ രോഗപ്രതിരോധ സംവിധാനത്തെ ഈ ജീനുകള്‍ ബാധിക്കുന്നില്ലെന്നാണ് നിഗമനം.

65 വയസിനു താഴെയുള്ളവരിലെ മരണസാധ്യത ഇരട്ടിയാക്കുന്നതാണ് ജീനിന്റെ സാന്നിദ്ധ്യം. ഓരോ വ്യക്തിയുടെയും പ്രായം ഉള്‍പ്പെടെയുള്ള വ്യക്തിഗത ഘടകങ്ങളെ ആശ്രയിച്ചായിരിക്കും അപകട സാധ്യത. നാച്ചര്‍ ജെനിറ്റിക്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Oxford University Researchers have reported that around 60 % of people from South Asian ancestry carry a gene that is associated with a doubling of the risk of respiratory failure from severe Covid-19. The study by researchers said that the high-risk version of the gene, ‘leucine zipper transcription factor like 1’, or LZTFL1, “probably” prevents the cells lining the airways and lungs “from responding to the virus properly”. The researchers also said that the genetic signal doubled the risk of dying from Covid-19 in adults under the age of 65 years. Vaccines are key and help significiantly reduce these risks.

The study published in Nature Genetics (‘Identification of LZTFL1 as a candidate effector gene at a COVID-19 risk locus’: Hughes et al) is a genome-wide association study (GWAS) lights on why some comminities in UK and South Asia are at higher risk from Covid. It aimed at identifying candidate genes that predispose to severe Covid-19 that can cause multiple organ failure through cytokine release, etc.

LEAVE A REPLY

Please enter your comment!
Please enter your name here