കോട്ടയം: ചങ്ങനാശേരിയിലെ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്നു പേര് മരിച്ചതില്‍ ദൂരൂഹത ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജ് മേധാവികള്‍ ഉള്‍പ്പെടുന്ന സിമിതയെ നിയോഗിച്ചെന്നു മന്ത്രി വ്യക്തമാക്കി.
തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതി മന്ദിരത്തിലാണ് മരണങ്ങള് ഉണ്ടായത്. മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇന്ന് രാവിലെയാണ്. ന്യുമോണിയ ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അവശനിലയിലുള്ള ചിലര്‍ കൂടി ചികിത്സയിലാണ്. കോവിഡ് 19, എച്ച്1എന്‍1 ബാധകള്‍ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.