ബഹുരാഷ്ട്ര കമ്പനികളുടേതടക്കം രാജ്യത്ത് അമിത വിലയിലും പരിശോധനകളില്ലാതെയും വിതരണം ചെയ്തിരുന്ന ചികിത്സാ ഉപകരണങ്ങള്‍ക്ക് പിടി വിഴുന്നു. ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളെ മരുന്നിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും വിധമാണ് പുതിയ നിയമം വരുന്നത്.

ചികിത്സാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴത്തെ നിയമപ്രകാരം നഷ്ടപരിഹാരം നേടിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഇതേ തുടര്‍ന്ന് ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് കഴിഞ്ഞ ഏപ്രിലില്‍ നല്‍കിയ ശിപാര്‍ശയാണ് ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്.

എക്‌സ്‌റേ, സ്‌കാനിംഗ്, കളര്‍ ഡോപ്ലര്‍, ഹാര്‍ട്ട് ലംഗ് മെഷീന്‍, ഇ.സി.ജി, ബാന്‍ഡേജ്, പേസ് മേക്കര്‍, ഗ്ലൂക്കോമീറ്റര്‍,തെര്‍മ്മോമീറ്റര്‍, സ്‌റ്റെതസ്‌കോപ്പ് തുടങ്ങിയവയാണ് പുതുതായി നിയമത്തിന്റെ പരിധിയിലേക്ക് വരുന്നത്. ബൈപ്പാസ് സ്‌റ്റെന്റ്, മുട്ടു ശസ്ത്രക്രിയയ്ക്കു ഉപയോഗിക്കുന്ന കൃത്രിമാസ്ഥി ഘടകങ്ങള്‍, തിമിര ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ലെന്‍സുകള്‍, ചില സിറിഞ്ചുകള്‍, ഗര്‍ഭനിരോധന ഉറകള്‍, കോപ്പര്‍ ടി തുടങ്ങിയവയ്ക്ക് നിലവില്‍ നിയന്ത്രണവും പരിശോധകളും ഉണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here