ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഡോക്ടറല്ല, സ്വന്തം നിലയ്ക്ക് ചികിത്സ നടത്തുന്നത് സര്‍ക്കാര്‍ വിലക്കി

0

തിരുവനന്തപുരം: ഫിസിയോതെറപിസ്റ്റുകള്‍ സ്വന്തം നിലയില്‍ പരിശോധനയും ചികിത്സയും നടത്തുന്നത് സര്‍ക്കാര്‍ വിലക്കി. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് മാത്രമായി ഒരു കൗണ്‍സില്‍ വേണമെന്ന് ആവശ്യവും സര്‍ക്കാര്‍ തള്ളി.
ഡോക്ടര്‍ എന്ന് കൂടി പേരിനൊപ്പം വെയ്ക്കാനും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് സാധിക്കില്ല. സ്വതന്ത്രമായി രോഗ നിര്‍ണയവും ചികില്‍സയും നല്‍കാനുമാകില്ല. മെഡിക്കല്‍ കൗണ്‍സില്‍ നിയമങ്ങളനുസരിച്ച് ഫിസിയോ തെറപ്പി പാരാമെഡിക്കല്‍ കോഴ്‌സ് മാത്രമാണ്. എംബിബിഎസ് കഴിഞ്ഞ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഫിസിയോ തെറപ്പിസ്റ്റുകളുടെ സ്വതന്ത്ര ചികില്‍സ വ്യാപകമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സര്‍ക്കാരിനെ സമീപിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here