തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്കുകൂടി കോവിഡ് ഓമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എത്തിയ രണ്ടുപേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കും തൃശ്ശൂര്‍ സ്വദേശിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.

യു.കെയില്‍നിന്ന് എത്തിയ 17 -കാരനും ടുണീഷ്യയില്‍നിന്ന് എത്തിയ 44- കാരനുമാണ് തിരുവനന്തപുരത്ത് ഓമിക്രോണ്‍ സ്ഥിരീകരിച്ചത്. മലപ്പുറത്ത് ടാന്‍സാനിയയില്‍ നിന്നെത്തിയ 37-കാരനും തൃശ്ശൂരില്‍ കെനിയയില്‍ നിന്നെത്തിയ 49-കാരിക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here