കാനഡ: ഫൈസര്‍ കോവിഡ് വാക്സിന് കാനഡയിലും പച്ചക്കൊടി. ബ്രിട്ടനും ബഹ്റൈനും പിന്നാലെയാണ് കാനഡയും വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. രണ്ടുമാസത്തെ ക്ലിനിക്കല്‍ പരിശോധന ഫലങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷം ബുധനാഴ്ചയാണ് കാനഡ മെഡിക്കല്‍ അതോറിറ്റി ഫൈസറിന് അനുമതി നല്‍കിയത്.
അതേസമയം സാരമായ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഫൈസര്‍ വാക്സിന് ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതര്‍ നിര്‍ദേശിച്ചു. വാക്സിന് സ്വീകരിച്ച 2 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി കൂടിയതിനെത്തുടര്‍ന്നാണിത്. അതിനിടെ അലര്‍ജി മൂലമുള്ള ഇത്തരം സംഭവങ്ങള്‍ ഏതു വാക്സീനിലും സാധാരണമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതിനിടെ ഇന്ത്യയില്‍ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ഫൈസറിന്റെ അനുമതി തേടിയുള്ള അപേക്ഷ വിദഗ്ധ സമിതി പരിശോധിച്ചു. അപേക്ഷകളില്‍ ഡ്രഗ്സ് കണ്ട്രോളര് ജനറലാണ് അന്തിമ തീരുമാനമെടുക്കുക. ഫൈസറിന് പിന്നാലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, പിന്നാലെ തിങ്കളാഴ്ച ഭാരത് ബയോടെകും അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള കമ്ബനികളുടെ അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ചു. ബഹുരാഷ്ട്ര കമ്ബനിയായ ഫൈസറും ഓക്സ്ഫോര്‍ഡ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം നടത്തുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്ക് ഇന്ത്യയില്‍ തദ്ദേശീയ വികസിപ്പിച്ച കോവാക്സീന്റെയും അപേക്ഷകളാണ് സമിതി പരിശോധിച്ചത്.