ഗര്‍ഭച്ഛിദ്രം: ഒളിവിലായിരുന്ന ഡോക്ടര്‍ കുടുങ്ങി

0
1

മുംബൈ: ഗര്‍ഭച്ഛിദ്രങ്ങള്‍ സ്ഥിരമായി നടത്തിയിരുന്നുവെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഒടുവില്‍ പിടിയില്‍. പശ്ചിമ മഹാരാഷ്ട്രയില്‍ സാംഗ്ലി ജില്ലയില്‍ അഴുക്കുചാലില്‍ പെണ്‍ഭ്രുണങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ കുടിങ്ങിയ ഡോക്ടര്‍ ബാബ സാഹേബിന് ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് സൂചന.

കര്‍ണാടകയിലെ ബെലഗാവില്‍ നിന്ന് ഒഴിവില്‍ കഴിയവേയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ ഹോമിയോ ഡോക്ടറാണെന്നാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ചയാണ് അഴുക്കുചാലില്‍ നിന്ന് 19 പെണ്‍ഭ്രുണങ്ങള്‍ കണ്ടെത്തിയത്. ഭാരതി ആശുപത്രിയില്‍ ഫെബ്രുവരി 28ന് യുവതി ഗര്‍ഭച്ഛിദ്രത്തിനിടെ മരിച്ചതുമായി ബന്ധപ്പെട്ട് കേസിലാണ് അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here