ചൈനീസ് മുട്ട കേരളത്തിലില്ല; പ്രചാരണം പൊളിഞ്ഞു

0

eggകൊച്ചി: ചൈനീസ് വ്യാജ മുട്ടകള്‍ അഥവാ രാസമുട്ടകള്‍ എന്ന പ്രചാരണം തെറ്റെന്ന് റിപ്പോര്‍ട്ട്. കൃത്രിമ മുട്ടകളെന്ന ധാരണയില്‍ പരിശോധനയ്ക്ക് അയച്ച മുട്ടകള്‍ ഒന്നും വ്യാജമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആരോഗ്യത്തിനു ഹാനികരമായ മുട്ടകള്‍ വിപണിയില്‍ നിറയുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് ഇതോടെ തെളിയുകയാണ്. വയനാട് വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ പൗള്‍ട്രി സയന്‍സസില്‍ നടത്തിയ പരിശോധനയാണ് കേരളത്തില്‍ കൃത്രിമ മുട്ടയില്ലെന്ന നിഗമനത്തിലെത്തിയത്.

ഏതാനും മാസം മുമ്പാസ് സംസ്ഥാനത്ത് കൃത്രിമ മുട്ട വ്യാപിക്കുന്നതായി അഭ്യൂഹം പരന്നത്. എന്നാല്‍, ചൈനയില്‍ നിന്ന് മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കാലപ്പഴക്കമോ സൂക്ഷിക്കുന്ന രീതികളോ കോഴികള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങളോ ആകാം മുട്ടകളിലെ മാറ്റത്തിനും അതുവഴി സംശയങ്ങള്‍ക്കും കാരമായിട്ടുണ്ടാകുക എന്നാണ് വിദഗ്ധരുടെ നിഗമനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here