പല്ലങ്ങനെ വെളുക്കണ്ടന്ന്…!!!!

0
2

പല്ലിന്റെ നിറമെന്ത്? നമ്മുക്കെല്ലാം ഒറ്റ ഉത്തരം മാത്രം വെളുപ്പ്. നല്ല വെട്ടിത്തിളങ്ങുന്ന വെണ്‍മയെന്നൊക്കെ ടൂത്ത്‌പേസ്റ്റ് പരസ്യത്തില്‍ നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്. എന്നാ കേട്ടോ, പല്ലത്ര വെളുക്കണ്ടെന്നാണ് പല്ലുരോഗവിദഗ്ധര്‍ പറയുന്നത്. പല്ലിന്റെ സ്വാഭാവിക നിറം ഇളംമഞ്ഞയാണെന്നും വെളുപ്പിച്ച് വെളുപ്പിച്ച് പല്ലുപുളിപ്പിക്കരുതെന്നുമാണ് ദന്തഡോക്ടര്‍മാരുടെ അഭിപ്രായം. കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ കേരളഘടകത്തിന്റെ സുവര്‍ണ്ണജൂബിലി സമ്മേളനത്തിലെ ഒരു സെമിനാറിലാണ് ദന്തവിദഗ്ധര്‍ ഈ അഭിപ്രായം പങ്കുവച്ചത്. ഇളം മഞ്ഞയാണ് പല്ലിന്റെ സ്വാഭാവികനിറം. ഇത് മറച്ചുവച്ചാണ് വെണ്‍മയാര്‍ന്ന പല്ലുകള്‍ എന്ന പരസ്യവാചകങ്ങള്‍ മലയാളിയെ തെറ്റിദ്ധരിപ്പിക്കുന്നത്. രാത്രിയില്‍ നിര്‍ബന്ധമായും പല്ല് വൃത്തിയാക്കണം. ദന്തക്ഷയത്തിന് പ്രധാനകാരണം ഭക്ഷണപദാര്‍ത്ഥങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതാണ്. പലവിധ മോണരോഗങ്ങള്‍ ഒഴിവാക്കാനും രാത്രികാല പല്ലുതേയ്പ്പുകൊണ്ട് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here