മുംബൈ: മാസങ്ങള്‍ക്കു മുന്‍പ് മുംബൈയിലെ സെയ്ഫീ ആശുപത്രിയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിദിനെ ഓര്‍മ്മയില്ലേ. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയായ ഇമാന്‍ അഹമ്മദിന്റെ (37) ഭാരം 504 കിലോയില്‍നിന്ന് 242 ആയി കുറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 11നാണ് പ്രത്യേക വിമാനത്തില്‍ ഇമാനെ മുംബൈയില്‍ എത്തിച്ചത്. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് അവര്‍ക്ക് ആശുപത്രിയില്‍ നല്‍കിയിരുന്നത്. ഭക്ഷണ ക്രമീകരണം കര്‍ശനമായി പാലിച്ചതോടെ 75 ശതമാനത്തോളം വയറിന്റെ ഭാരം കുറയ്ക്കാനായി. കഴിഞ്ഞ ദിവസം ഇമാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പുറത്തുവിട്ട വിഡിയോയില്‍ സന്തോഷത്തോടെയിരിക്കുന്ന ഇമാന്റെ മുഖം ഏവരിലും പ്രതീക്ഷയുണര്‍ത്തുന്നു.

ഹൃദയം, വൃക്ക, ശ്വാസകോശം എന്നിവയുടെയെല്ലാം പ്രവര്‍ത്തനം നിയന്ത്രണ വിധേയമാണ്. എന്നാല്‍ തലച്ചോറിനുണ്ടായ തകരാറില്‍ ശരീരത്തിന്റെ വലതുഭാഗം തളര്‍ന്നതിനാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ഇമാനു കഴിയുന്നില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here