ക്യാന്‍സര്‍, പ്രമേയം, ഹൃദ്രോഗങ്ങള്‍… വെളുത്തുളളി ഇവയെ നിയന്ത്രിക്കും

0

മനുഷ്യന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളിലും അതുമായി ബന്ധപ്പെട്ട ചികിത്സാ രംഗത്തും പ്രധാന സ്ഥാനമാണ് വെളുത്തുള്ളിക്കുള്ളത്. ഇതുസംബന്ധിച്ച നിരവധി പഠനങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും പുരോഗമിക്കുകയുമാണ്. ജനത്തെ ഏറ്റവും അലട്ടന്ന പുത്തന്‍തലമുറ രോഗങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

ചില തരം ക്യാന്‍സര്‍, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വെള്ളുത്തുള്ളിക്ക് കഴിയുമെന്നാണ് നോട്ടിങ്ങാമ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. വെളുത്തുളളി തയാറാക്കുന്ന രീതിയുടെ അടിസ്ഥാനത്തിലാകും ആരോഗ്യ സംരക്ഷിക്കുന്ന ഗുണങ്ങള്‍ ലഭിക്കുക. എന്നാല്‍, ഏതു രീതിയാണ് ഏറ്റവും ഫലപ്രദമെന്ന് നിര്‍ണ്ണയിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളും തുടരുകയാണ്.

നിരവധി രോഗങ്ങള്‍കൊണ്ടു ബുദ്ധിമുട്ടുന്നവരില്‍, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിലടക്കം നിര്‍ണ്ണായക സ്വാധീനമുള്ള നൈട്രിക് ഓക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് തുടങ്ങിയവയുടെ അളവിലെ വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന നൈട്രിക് ഓക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് തുടങ്ങിയവയെ വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ സ്വാധീനിക്കുന്നു. രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകും മനുഷ്യ ആരോഗ്യ മെച്ചപ്പെടുത്താനുതകുന്ന സമീപന സാധ്യത കണ്ടെത്താനായത് ശാസ്ത്രജ്ഞര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here