ഒന്നര വയസുകാരിലെ കരിങ്കല്‍ഭിത്തിയില്‍ എരിഞ്ഞു കൊന്ന അമ്മ ശരണ്യയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്തുകൊണ്ടാണ് സ്ത്രീ കുറ്റവാളികള്‍ കൂടുന്നത് ? ഇതേക്കുറിച്ച് പറയുകയാണ് സൈക്കേളജിസ്റ്റ് കല. കലയുടെ ഫേസ്ബുക്ക് പോസ്റ്റ് വയിക്കാം:

എന്ത് കൊണ്ട് സ്ത്രീ കുറ്റവാളികള്‍ പെരുകുന്നു? അതൊന്നു ആലോചിച്ചു പോകുന്നു..

ശ്രദ്ധയ്ക്ക് :കുറ്റവാളി എന്നാണ് ഞാന്‍ പറഞ്ഞത്.. ??

പുരുഷന്റെ കാര്യങ്ങള്‍ വിട്ടു പോകുന്നതല്ലേ..

തത്കാലം ഇവിടെ സ്ത്രീ കുറ്റവാളികള്‍ പെരുകുന്നതാണ് വിഷയം..

ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും, അതിനു പിന്നില്‍ സ്ത്രീ ആണെങ്കില്‍ അവളെ കല്ലെറിയാന്‍ ഒരു അവസരം കിട്ടി എന്ന പോല്‍ അങ്ങ് ആഘോഷം ആണ്..

പല പ്രതികരണങ്ങളും കാണുമ്പോള്‍ സഹതാപം വരുന്നു..

കുഞ്ഞിനെ ഇങ്ങു തരുന്നു എങ്കില്‍ നോക്കിയേനെ എന്ന്..

ആരു നോക്കിയേനെന്ന്… ??

ഞാന്‍ പഠിച്ചത് മനഃശാസ്ത്രം ആണ്..

പ്രാക്റ്റീസ് ചെയ്തു തുടങ്ങിയിട്ട് 22 വര്‍ഷമായി..

ഓരോ മുഖങ്ങള്‍ക്കും പിന്നിലെ പല മുഖമാണ് കൗണ്‍സലിംഗ് സമയത്തു കാണാറുള്ളത്..

ഓരോ കേസുകളും വരുമ്പോള്‍ ഓര്‍ക്കും ഇനിയും പഠിക്കാനുണ്ട് ഏറെ..

എത്ര രൂക്ഷമായ പ്രതിസന്ധികളാണ് ഓരോ പെണ്ണും / ആണും ഒളിച്ചു വെച്ചു നീങ്ങുന്നത്..

നാളെ ഒരു നാള്‍ ഇത് പൊട്ടിത്തകരില്ലേ? !

പലതരം വ്യക്തിത്വ വൈകല്യങ്ങളുമായി നടക്കുന്ന എത്രയോ പേരുണ്ട്..

സമര്‍ഥമായി പൊതു സമൂഹത്തില്‍ മറച്ചു നീങ്ങുന്നവര്‍..

അവര്‍ മൂലം നശിച്ചു പോകുന്ന എത്ര കുടുംബങ്ങള്‍..

എത്രതരം,

മാനസിക പ്രശ്‌നങ്ങളുണ്ട്..

സാഹചര്യം മൂലം കൂടുന്ന രോഗാവസ്ഥ ഉണ്ട്..

അടിച്ചമര്‍ത്തപ്പെട്ട വൈകാരിക പ്രശ്‌നങ്ങള്‍ എത്ര മാത്രം അവരെ ബുദ്ധിമുട്ടിക്കുന്നു എന്ന് കാണാറുണ്ട്..

ഒളിഞ്ഞിരിക്കുന്ന ക്രിമിനല്‍ വ്യക്തിത്വങ്ങള്‍ ധാരാളമുണ്ട്..

ആരേലും ഒന്ന് അവരെ തിരിച്ചറിയണം എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്..

പക്ഷെ,

ഒറ്റ തവണ ചികിത്സ എടുത്താല്‍ പിന്നെ ഭ്രാന്ത് എന്ന മുദ്രകുത്തും എന്നത് കൊണ്ട് അവരതിന് തയ്യാറാകുന്നില്ല…

പുരുഷന്റെ അവസ്ഥ അല്ല ഇവടെയും സ്ത്രീയ്ക്ക്..

അവന്റെ പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്..

അവള്‍ക്കോ??????

മനസ്സ് കൈവിട്ടു ഒരു വലിയ തെറ്റിലേക്ക് അവള്‍ പോകാതിരിക്കാന്‍ എന്തെങ്കിലും ഒരു തട ഉണ്ടോ?

മുക്കിനു മുക്കിനു ബ്യൂട്ടിപാര്‍ലര്‍ ഉണ്ടല്ലോ.. അത് പോലെ മനസ്സിന് വേണ്ടി പാര്‍ലര്‍ തുറക്ക്..

ചിന്ന വീട്ടില് ഒളിച്ചു പോകുന്ന പോല്‍ പോകാതെ, നേരെ കേറി ചെല്ലുന്ന സാഹചര്യം ഉണ്ടാകണം..

അപ്പോയ്ന്റ്‌മെന്റ് എടുത്തു കാത്തിരുന്നു കാണുന്ന സുതാര്യമായ ഇടം…

മനസ്സ് തുറന്നു സംസാരിക്കാന്‍, ഒരവസരം..

അങ്ങനെ ഒരിടം വേണം..

മനസ്സ് പിടിവിട്ടു പോകുമ്പോള്‍ ഓടി ചെല്ലാന്‍..

മുഖത്തു കരുവാളിപ്പ് വരുമ്പോള്‍ ബ്യൂട്ടിപാര്‍ലര്‍ ല്‍ പോകുന്ന അതേ ലാഘവത്തോടെ..

അത്രയും അനിവാര്യമാണ് അത്..

അംഗനവാടികള്‍ ഉണ്ടല്ലോ..

അതേ പോലെ ഇങ്ങനെയും തുടങ്ങാം..

Woman empowerment എന്നൊക്കെ പറഞ്ഞാല്‍ അറിഞ്ഞൂടാത്ത സ്ത്രീകളുമുണ്ട്..

അല്ലേല്‍ അവരാണ് ഭൂരിപക്ഷം…

ഭാരതസ്ത്രീ തന്‍ ഭാവശുദ്ദി കലര്‍ത്തി പോസ്റ്റ് ഇട്ടു കൈഅടിവാങ്ങാന്‍ നിന്നില്ല എങ്കില്‍ തെറി അഭിഷേകം ആണെന്ന് നല്ല വൃത്തിയായി അറിയാം..

എനിക്കും മകളുണ്ട്..

ഞാനും ഗര്‍ഭം ധരിച്ചു പ്രസവിച്ചതാണ്..

പൊള്ളുന്ന സത്യത്തിന്റെ മര്‍മ്മഭാഗത്ത് കുത്തുമ്പോള്‍, കുലസ്ത്രീകള്‍, പുരുഷന്മാര്‍ ഒറ്റക്കെട്ടാകും..

പക്ഷെ, വീണ്ടും പറയുന്നു..

മനസ്സുകളെ ആണ് ഞാന്‍ കാണുന്നത്…

കൃത്രിമത്വം ചാലിച്ച് അക്ഷരം നിരത്താന്‍ വയ്യ..

തെറ്റിനെ ന്യായീകരിക്കുക അല്ല..

ഞാന്‍ ആ കുഞ്ഞിന്റെ പടം ഒറ്റ വട്ടമേ നോക്കിയുള്ളൂ..

അത്രയും നോവുണ്ട്..

എന്ന് വെച്ച്,

കണ്ണടച്ചു ഇരുട്ടാക്കാന്‍ വയ്യ..

എല്ലാം സൗകര്യങ്ങളും ഉള്ള ജീവിതവും, ഒന്നുമില്ലാത്ത ഒരാളുടെ ദാരിദ്ര്യവും തമ്മില്‍ ഉള്ള അന്തരം പോലെയാണ്,

ഓരോ പ്രശ്‌നവും അതിനെ നേരിടുന്ന വ്യക്തിയുടെ മാനസികാവസ്ഥയും !

തനിക്കും തനിക്കു ചുറ്റുമുള്ളവര്‍ക്കും ഉള്ളത് മാത്രമാണ് പ്രശ്‌നം എന്ന് തീര്‍പ്പ് കല്പിക്കരുത്.

സമൂഹത്തില്‍,

ക്രിമിനിലുകള്‍ ഇനിയും പെരുകുകയേ ഉള്ളു

.. അട്ടന്‍കുളങ്ങര, പൂജപ്പുര തുടങ്ങിയ ജയിലുകള്‍ ഉദ്യോഗത്തിന്റെ ഭാഗമായി ഞാന്‍ പോയിട്ടുണ്ട്..

”അവള്‍ ” പറഞ്ഞ അവളുടെ കഥകള്‍ കുറിച്ച് വെച്ചിട്ടുണ്ട്..

മനസ്സും മനുഷ്യനും എന്നത് പലപ്പോഴും നമ്മള്‍ കരുതുന്നത് പോലെ അല്ല..

അതിലും അപ്പുറമാണ്…??????

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

LEAVE A REPLY

Please enter your comment!
Please enter your name here