ആളുമാറി ഹെര്‍ണിയ ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

0

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴു വയസുകാരന് ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ഉത്തരവ് പ്രകാരമാണ് നടപടി.

കരുവാരക്കുണ്ട് കേരള എസ്‌റ്റേറ്റ് തയ്യില്‍ മജീദ് ജഹാന്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഡാനിഷിനെ(7)യാണ് ആളുമാറി ഹെര്‍ണിയ ശസ്ത്രക്രിയ ചെയ്തത്. ഡാനിഷിന് മൂക്കിന്റെ ദശ മാറ്റാനാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നത്. മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്റെ മകന്‍ ധനുഷിനാണ് ഹെര്‍ണിയ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഇരുവരെയും രാവിലെ എട്ടിനാണ് തീയേറ്ററില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്കുശേഷം ഡാനിഷിനെ പുറത്തുകൊണ്ടുവന്നപ്പോള്‍ വയറ്റില്‍ തുന്നിക്കെട്ട് കണ്ട് മാതാപിതാക്കള്‍ ഞെട്ടി. പിന്നാലെ അധികൃതര്‍ വീണ്ടും ഡാനിഷിനെ തീയേറ്ററിലേക്ക് മാറ്റി ദശമാറ്റാനുള്ള ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. തീയേറ്ററില്‍ വച്ച് ഹെര്‍ണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍, അനുമതി വാങ്ങിയില്ലെന്ന് മാതാപിതാക്കളും വാദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here